തിരുവനന്തപുരം: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശവുമായി പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയായ അതിജീവിതയെ ക്രൂരമായ ലൈംഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്ന വിവരങ്ങൾ ആണ് പ്രധാനമായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഇത്തരത്തിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ 'സാംസങ്ങ് ഫോൾഡിംഗ്' ഫോൺ പിടിച്ചെടുത്തതായും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ലൈംഗിക ശേഷി പരിശോധന നടത്തിയെന്നും ഡിഎൻഎ പരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
