രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

AUGUST 27, 2025, 11:48 PM

 കണ്ണൂർ:   രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.

പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാരെയാണ് സ്ഥലംമാറ്റിയത്. ഈ മാസം17നാണ് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രൻ സ്റ്റേഷനിൽ നേരിട്ടെത്തി പരിശോധന നടത്തിയത്.

 കണ്ണൂർ റൂറൽ എസ്പിക്ക് ലഭിച്ച പരാതിക്ക് പിന്നാലെയായിരുന്നു പരിശോധന. പരിശോധനയിൽ മൂന്ന് സിപിഒമാരും ഉറങ്ങുന്നതായി കണ്ടെത്തുകയും ഡിവൈഎസ്പി റിപ്പോർട്ട് നൽകുകയുമായിരുന്നു.

vachakam
vachakam
vachakam

ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ എസ്പിയാണ് സ്ഥലംമാറ്റത്തിന് തീരുമാനം എടുത്തത്. മൂന്ന് പേരെയും തൊട്ടടുത്ത സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.

 ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒമാർ ഉറങ്ങിയെന്നാണ് കണ്ടെത്തൽ. സിപിഒമാരായ കെ പ്രശാന്ത്, വി സി മുസമ്മിൽ, വി നിധിൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam