പൊലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കാറിലുണ്ടായിരുന്ന യുവതിയിലേക്കും അന്വേഷണം ആരംഭിച്ച് പോലീസ്

FEBRUARY 27, 2026, 4:28 AM

കൊച്ചി: കൊച്ചി നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശിനിയായ യുവതിയുടെ പങ്കാളിത്തവും അന്വേഷിച്ച് പൊലീസ്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച സമയത്ത് കാറിനുളളില്‍ ഒരു യുവതി ഉണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വാഹന പരിശോധനയ്ക്കിടെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ് ഐ സന്തോഷിനെ കാറിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പ്രതികളെ കൊല്ലം ജില്ലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ സമയത്ത് കാറിനുളളില്‍ ഒരു യുവതി ഉണ്ടായിരുന്നെന്ന കാര്യം അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കൊല്ലം സ്വദേശിനിയായ ഈ യുവതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും അതിനാലാണ് പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതിരുന്നതെന്നുമാണ് അറസ്റ്റിലായവര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഈ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നഗരം കേന്ദ്രീകരിച്ചുളള രാസലഹരി ഇടപാട് സംഘങ്ങളുമായി യുവാക്കള്‍ക്ക് ബന്ധമുണ്ടോ എന്ന സംശയമാണ് അവശേഷിക്കുന്നത്. കാറിലുണ്ടായിരുന്ന യുവതിയെ കൂടി ചോദ്യം ചെയ്താല്‍ സംഭവത്തില്‍ വ്യക്തത കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam