തൃശൂര്‍: നഴ്സുമാരുടെ ലേബര്‍ ഓഫീസ് മാര്‍ച്ചിലുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയില്‍, മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമായിരിക്കും ഇന്ന് ജോലിക്ക് ഹാജരാകുകയെന്ന് യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.
തൃശൂരിലെ അമല, ജൂബിലി മിഷന് ആശുപത്രി മാനേജ്മെന്റുകളുടെ സമീപനങ്ങള്‍ക്കെതിരെ ഇന്നലെ യുഎന്‍എയുടെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് പൊലീസും നഴ്സുമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതും പൊലീസ് ലാത്തി വീശിയതും. സംഭവത്തെ തുടര്‍ന്ന് ലേബര്‍ ഓഫീസറുമായി നടത്താനിരുന്ന നിര്‍ണായക ചര്‍ച്ചയും മാറ്റിവെച്ചു.
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ കരിദിനം ആചരിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും യുഎന്‍എ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
