ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പുതിയ ആന്‍ഡ്രോയിഡ് 17 അപ്‌ഡേറ്റിലൂടെ 'പോസ് പോയിന്റ്' (Pause Point) എന്ന സവിശേഷത അവതരിപ്പിച്ച് ഗൂഗിൾ. മൊബൈൽ സ്ക്രീൻ സമയം കുറയ്ക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ നിലവിൽ പുത്തൻ പിക്സൽ 11, പിക്സൽ 11 പ്രോ സ്മാർട്ട്‌ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
എന്താണ് പോസ് പോയിന്റ് ഫീച്ചർ?
കൂടുതൽ സമയം ചെലവഴിക്കുന്ന ആപ്പുകളുടെ ഉപയോഗം സ്വയം നിയന്ത്രിക്കാൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ലക്ഷ്യം. അമിതമായി ഉപയോഗിക്കുന്നതായി തോന്നുന്ന ആപ്പുകൾ ഈ ഫീച്ചറിലേക്ക് മാറ്റിയാൽ, ആ ആപ്പ് തുറക്കുമ്പോൾ 10 സെക്കൻഡ് കൗണ്ട്ഡൗൺ സ്ക്രീനിൽ തെളിയും. ഈ ചെറിയ സമയം ഉപയോക്താവിന് ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്ന് വീണ്ടും ചിന്തിക്കാനും, ഫോൺ മാറ്റിവെക്കാനോ അല്ലെങ്കിൽ മറ്റൊരു പ്രധാന ആപ്പിലേക്ക് ശ്രദ്ധ തിരിക്കാനോ ഉള്ള അവസരം നൽകുന്നു.
പഴയ പിക്സൽ മോഡലുകൾക്ക് ലഭിക്കുമോ?
നിലവിൽ ഗൂഗിളിന്റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ പിക്സൽ 11 സീരീസിനെക്കുറിച്ച് മാത്രമേ പരാമർശിച്ചിട്ടുള്ളൂ. പഴയ മോഡലുകളിലേക്ക് ഈ ഫീച്ചർ എന്ന് എത്തുമെന്ന കാര്യത്തിൽ ഗൂഗിൾ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും, പുതിയ ഫീച്ചറുകൾ പിന്നീട് മുൻ നിര ഫോണുകളിലേക്ക് നൽകുന്ന രീതി ഗൂഗിളിനുള്ളതിനാൽ ഭാവിയിലെ ആന്‍ഡ്രോയിഡ് 17 അപ്‌ഡേറ്റുകളിലൂടെ പിക്സൽ 10 ഉൾപ്പെടെയുള്ള ഫോണുകളിൽ ഇത് ലഭ്യമായേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ 256 ജി.ബി ബേസ് വേരിയന്റോടെ എത്തുന്ന പിക്സൽ 11 സീരീസിന് 89,999 രൂപ മുതലാണ് ആരംഭവില നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
