തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കിയേക്കും.
ഇത് സംബന്ധിച്ച സൂചന മുഖ്യമന്ത്രിതന്നെ ഓഫീസ് സ്റ്റാഫിന്റെ യോഗത്തില്‍ നല്‍കിയതായി അറിയുന്നു.പിആർഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകള്‍ മകന്റെ സ്ഥാപനത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയർന്നിരുന്നു. പിആർഡി ഡയറക്ടർ നല്‍കിയ റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ സ്ഥാനത്തുനിന്നാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നത്.
തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കി തിരികെ ദേശാഭിമാനിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് പാർട്ടി നേതൃത്വത്തിന് കത്തുനല്‍കിയിട്ടുണ്ട്. പാർട്ടി ഇത് അംഗീകരിച്ചതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്