തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ച വിദ്യാർഥികളിൽ 90 ശതമാനത്തോളം പേർ വ്യാഴാഴ്ച തന്നെ സ്കൂളുകളിൽ പ്രവേശനം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.
ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നെങ്കിലും മൂന്നാം അലോട്ട്‌മെന്റിൽ ആ സൗകര്യമില്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനം പൂർത്തിയാക്കാത്തവരുടെ അലോട്ട്‌മെന്റ് സ്വമേധയാ റദ്ദാകുകയും ലഭിച്ച അവസരം നഷ്ടമാവുകയും ചെയ്യും.
അതേസമയം, മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ജൂലൈ 13 മുതൽ ആരംഭിക്കുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അപേക്ഷ പുതുക്കേണ്ടതുണ്ട്. ഓരോ സ്കൂളിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അവ പരിശോധിച്ച് ആവശ്യമായ പുതിയ ഓപ്ഷനുകൾ ചേർത്ത ശേഷമാണ് അപേക്ഷ പുതുക്കേണ്ടത്.
ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികൾക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ, ആവശ്യമായ ഓപ്ഷനുകൾ നൽകാതിരുന്നതിനാലോ മുഖ്യ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാതെ പോയവർക്കും ഈ ഘട്ടത്തിൽ വിവരങ്ങൾ തിരുത്താൻ അവസരമുണ്ട്. അത്തരക്കാർ നേരത്തെ നൽകിയ അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയാൽ മതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
