മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് മുന്നണിയിൽ യാതൊരുവിധ അനൈക്യവുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും, അവർ ആരെ തീരുമാനിച്ചാലും മുസ്ലീം ലീഗ് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി ജനവിധി തേടുന്നത്.
സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ തരംഗം ശക്തമാണെന്നും യുഡിഎഫ് റെക്കോർഡ് വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സിപിഎമ്മും ബിജെപിയും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ധാരണകൾ (ഡീൽ) ഉണ്ടായാൽ പോലും അതിനെ മറികടക്കാൻ യുഡിഎഫിന് കരുത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രി സ്ഥാനത്തോട് തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്നും അതൊരു ആലങ്കാരിക പദവി മാത്രമാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
