പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും

MAY 17, 2026, 8:21 PM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും രം​ഗത്ത്.

പിണറായി വിജയൻ ഏകാധിപതിയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളത്ത് നിന്നും വിമർശനം ഉയർന്നത്.

പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നൽകുമെന്നും ആർക്കും ജനങ്ങളുമായി ബന്ധമില്ലെന്നും വിമർശനമുയർന്നു.   

vachakam
vachakam
vachakam

നേതൃത്വം തിരുത്തണമെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട നേതാക്കൾ ആവശ്യം കഴിഞ്ഞാൽ ജനങ്ങളെ മറക്കുകയാണെന്നും എല്ലാവരും ആഢംബരത്തിൽ അഭിരമിക്കുന്നവരാണെന്നും വിമർശനമുണ്ടായി.

പാർട്ടിയുടെ രീതിയും ശൈലിയും നഷ്ടമായി. നേതാവ് എന്ന് പൊതുജനത്തെ കാണിക്കാൻ ഒരാളില്ല. എല്ലാവർക്കും അവരവരുടെ കാര്യം മാത്രമാണുള്ളത്. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ല. ജനങ്ങളുമായി അടുപ്പമില്ലാത്തവരെ അവരും അടുപ്പിക്കില്ല. തെരഞ്ഞെടുപ്പ് പരാജയം നല്ല ഉദാഹരണമാണ്' എന്നാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. വീണ്ടെടുപ്പ് പ്രയാസമാണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam