പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്