42 പേർ കയറേണ്ട പ്രിയദർശിനിയിൽ നൂറിലേറെപ്പേർ കയറുന്നു; ഗവിയിലേക്ക് കൂടുതൽ സർവീസ് ആവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി

JULY 12, 2026, 6:16 AM

പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി.

42 പേരെ ഉൾക്കൊള്ളാവുന്ന ബസിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറും. ഇതോടെ ബസ് കേടാകുന്നത് പതിവാകുന്നതിനൊപ്പം വലിയ അപകടസാധ്യതയും വർധിച്ചു.

ഇത് കണക്കിലെടുത്താണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന് ആവശ്യമുയർന്നത്.ബസ് സർവീസിന് വനംവകുപ്പിന്റെ ഉൾപ്പെടെ അനുമതി ആവശ്യമാണെന്നും ഫാസ്റ്റ് പാസഞ്ചർ കട്ട് ചെയ്ത് ബസ് അനുവദിക്കുന്നതാണ് ഗുണകരമെന്നും പറയുന്നു.

vachakam
vachakam
vachakam

അതേസമയം, പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദർശിനി ബസ് ഇന്നലെയും വനത്തിനുള്ളിൽ കേടായിരുന്നു. തുടർന്ന്, വനംവകുപ്പിൻ്റെ വാഹനം എത്തിയാണ് യാത്രക്കാരെ വനത്തിന് പുറത്ത് എത്തിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam