കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

JUNE 2, 2025, 1:05 AM

 കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒരാളാണ് അറസ്റ്റിലായത്.

കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പൊലീസ് പിടികൂടിയത്.    തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്. 

അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്.  കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്.

vachakam
vachakam
vachakam

പൊലീസ് അന്വേഷണം ഊർജിതമായതോടെ യുവാവിനെ പ്രതികൾ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട ഉദ്യോഗസ്ഥർ മൈസൂരുവിൽ നേരിട്ട് എത്തി.

ഇതോടെ പ്രതികൾ ടാക്സി കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തിൽ നിന്ന് പാലക്കാട് വെച്ച് പ്രതികൾ രക്ഷപ്പെട്ടു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam