കോഴിക്കോട്: അമ്മ മരിച്ച് ഏഴാം നാള്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ട് മകന്‍ ജീവനൊടുക്കിയതായി റിപ്പോർട്ട്. കോഴിക്കോട് തിക്കോടി പെരുമാള്‍പുരത്ത് താമസിക്കുന്ന സുരേഷ് (55) ആണ് മരിച്ചത്. അമ്മയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപം റെയില്‍ പാളത്തില്‍ എത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷിന്‍റെ അമ്മ നിര്യാതയായത്. അമ്മ മരിച്ചതോടെ വീട്ടിൽ തനിച്ചായി പോയ സുരേഷ് അതീവ ദുഖിതനായിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അമ്മയും മകനും മാത്രമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
