കെ ബി ഗണേഷ് കുമാൻ പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു

MARCH 13, 2026, 8:05 PM

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി. ​ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. 

എൻഎസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസി‍ഡന്റാണ് ​ഗണേഷ്കുമാർ. ​ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അം​ഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിൽ 10 പേർ രാജി വെച്ചു. 

 ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

vachakam
vachakam
vachakam

 പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അം​ഗങ്ങളുടെ വിമർശനം. എന്നാൽ, താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam