കോഴിക്കോട്: യുഡിഎഫ് മന്ത്രി സഭയിൽ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാർ ഉണ്ടാവും.പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
എം.എ റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, എ.കെ.എം അഷ്‌റഫ് എന്നിവരിൽ ഒരാൾ കൂടി മന്ത്രിയായേക്കും. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
വ്യവസായം,ഐടി വകുപ്പുകൾ കുഞ്ഞാലിക്കുട്ടിക്കും വിദ്യാഭ്യാസ വകുപ്പ് എൻ.ഷംസുദ്ദീനും തദ്ദേശസ്വയം ഭരണവകുപ്പ് പി.കെ ബഷീറും പൊതുമരാമത്ത് വകുപ്പ് കെ.എം ഷാജിക്കും ലഭിക്കുമെന്നാണ സൂചന. അന്തിമ തീരുമാനം വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും.
ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. 22 എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്. കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള രാഷ്ട്രീയ പാർട്ടിയും മുസ്‌ലിം ലീഗാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
