ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; എംവിഡി പറയുന്നത് 

AUGUST 15, 2025, 10:32 PM

തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിൻ്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ റജിസ്ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കാവൂ. 

ഈ നിബന്ധനകൾ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിൻ്റെ നിർവചനത്തിൽ വരുന്നവയും റജിസ്ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണ്. യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക. രജിസ്ട്രേഷനും ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായും എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഈ കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക.

vachakam
vachakam
vachakam

1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ ഉള്ളതാണോ?

2.വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സിൽ കുറഞ്ഞ പവർ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലർ സ്പീഡോമീറ്ററിൽ 25 കിലോമീറ്റർ ലോക്കാണെങ്കിലും കൂടുതൽ വേഗത്തിൽ പോകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.)

vachakam
vachakam
vachakam

4. കഴിയുമെങ്കിൽ വാഹനത്തിൻ്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമിൽ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ റോഡിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam