നിർമാതാവ് പി.എസ് ഷംനാസുമായി സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടൻ നിവിൻ പോളി

FEBRUARY 16, 2026, 1:02 AM

കൊച്ചി: നിർമാതാവ് പി.എസ് ഷംനാസുമായുള്ള  തർക്കത്തിൽ  സമവായ ചർച്ചയ്ക്ക് ഇല്ലെന്ന്  നടൻ നിവിൻ പോളി.  

വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചർച്ച നിയമവിരുദ്ധമാണെന്ന് നടൻ പറഞ്ഞു.  സമവായ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി   നിർദേശം നൽകിയുന്നു.

 കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കി നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമാതാവ് പിഎ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.

vachakam
vachakam
vachakam

ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു.

ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻറെ പേരിൻറെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്തു. ഫിലിം ചേംബറിൽ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

ഈ കേസിൽ നിവിൻ പോളിക്കെതിരെ എഫ്ഐആർ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam