യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

MAY 31, 2025, 4:27 AM

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക നല്‍കി. 

നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയോട് കൂടിയാണ് ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

അതിനിടെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികളുടെ റോഡ് ഷോ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൈയാങ്കളിയുണ്ടായി. ഇരു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, മണ്ഡലത്തില്‍ എത്തിയ എം സ്വരാജിന് ഗംഭീര സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരില്‍ നിന്ന് ട്രെയിനില്‍ നിലമ്പൂരിലേക്ക് തിരിച്ച സ്വരാജിന് ഓരോ സ്റ്റേഷനിലും വന്‍ സ്വീകരണം ലഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam