ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ നിഫ്റ്റ് സംബന്ധിച്ചും പരാതി ഉയർന്നിരിക്കുകയാണ്.
നാഷണൽ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) പ്രവേശന പരീക്ഷാ ഫലത്തിലും ക്രമക്കേടെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത് വന്നു.
പരീക്ഷ എഴുതിയവർക്ക് 'ആബ്സെന്‍റ്' മാർക്ക് ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
ഈ മാസം മൂന്നാം തിയ്യതിയാണ് നിഫ്റ്റ് ഫലം പ്രസിദ്ധീകരിച്ചത്. എഴുതിയ പല ചോദ്യങ്ങൾക്കും മാർക്കില്ല, എഴുതാത്തവയ്ക്ക് മാർക്ക്, പരീക്ഷ എഴുതിയവർക്ക് ആബ്സെന്‍റ് എന്നെല്ലാമാണ് പരാതികൾ.
പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധന കൃത്യമായി നടന്നില്ല എന്ന പരാതിയും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു.
എന്നാൽ പരാതി നൽകിയ 15 പേരുടെ പ്രശ്നം പരിഹരിച്ചെന്നാണ് എൻടിഎയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
