മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

MARCH 24, 2026, 3:08 AM

മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗരത്തിലെ ശിവൻ-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആദ്യം ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില ഗുരുതരമായതോടെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam