വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും

MAY 5, 2025, 5:18 AM

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹർജികൾ ഈ മാസം 15 ന് പരിഗണിക്കാനായി മാറ്റി.എതിർ സത്യവാങ്മൂലങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു.

vachakam
vachakam
vachakam

പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു.തുടര്‍ന്നാണ് മെയ് 15ലേക്ക് കേസ് മാറ്റിവെച്ചത്. വഖഫുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകള്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam