ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ഒന്നാം സമ്മാനം മാത്രമേ പ്രഖ്യാപിച്ചിരുന്നുള്ളൂ. രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനം ഇതുവരെ പ്രഖ്യാപിച്ചിരുന്നുള്ളൂ.
രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളുടെ ഫലം പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
നടുഭാഗം, മേൽപ്പാടം, നിരണം, തലവടി എന്നീ ചുണ്ടൻ വള്ളങ്ങൾക്ക് എതിരെ വന്ന പരാതികൾ പരിഗണിക്കുക ഓണം കഴിഞ്ഞായിരിക്കും.
പരാതി ഉയർന്ന സാഹചര്യത്തിൽ ആദ്യ സ്ഥാനക്കാരെ മാത്രമേ എൻടിബിആർ പ്രഖ്യാപിച്ചിരുന്നുള്ളു. പത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. സിബിഎൽ യോഗ്യത സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. സമ്മാനങ്ങളും ആനുകൂല്യങ്ങളും നൽകണമെന്ന് ചൂണ്ടിക്കാട്ടി നടുഭാഗം തുഴഞ്ഞ പുന്നമട ബോട്ട് ക്ലബും കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനാണ് ജേതാക്കൾ. വിബിസിയുടെ മൂന്നാം കിരീടമാണിത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേൽപ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. ലൂസേഴ്‌സ് ഫൈനലിൽ പായിപ്പാടൻ നം.1 (4.29.606) ആണ് വിജയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്