കൊച്ചി: വോട്ടിങ് മെഷീനിലെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി. അഞ്ജലി പി.വി എന്നാണ് ഔദ്യോഗിക രേഖകളിലെ പേരെന്നും, വോട്ടിങ് മെഷീനിൽ അഞ്ജലി നായർ എന്നാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പോസ്റ്ററുകളിൽ അടക്കം തൻ്റെ പേര് അഞ്ജലി നായർ എന്നാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.സ്ഥാനാർഥിക്ക് താൻ പൊതുവെ അറിയപ്പെടുന്ന പേര് വോട്ടിങ് മെഷീനിൽ ഉൾപ്പെടുത്താൻ അവകാശമുണ്ട്.
ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും അഞ്ജലി കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
