ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും

MARCH 28, 2024, 9:14 PM

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 

കേരള സർക്കാരിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റ് തികഞ്ഞ പരാജയമാണെന്ന് നിർമ്മല സീതാരാമൻ ആരോപിച്ചു. 2016 മുതൽ തുടങ്ങിയതാണ് കേരളത്തിൻ്റെ പ്രശ്‌നമെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.കടമെടുക്കുന്നതിന് പരിധിയുണ്ട്, എന്നാൽ കേരളത്തിൻ്റെ ഇപ്പോഴത്തെ കടം പരിധിക്കപ്പുറമാണ് നിർമല സീതാരാമൻ പറഞ്ഞു.

ശമ്പളം നൽകാൻ പണമില്ലെന്നാണ് കേരളം പറയുന്നത്. അപ്പോൾ കിട്ടുന്ന പണം എവിടെ പോകുന്നു. പണ്ട് കൊട്ടിയാഘോഷിച്ച 'കേരള മോഡൽ ' ഇപ്പോൾ ഇല്ല. സംസ്ഥാനം രാജ്യത്ത് ഏറെ പിന്നിലാണ്.

vachakam
vachakam
vachakam

കേരളത്തിൽ ജോലി നൽകാതെ, മോദി സർക്കാർ ജോലി നൽകുന്നില്ലെന്ന് പറയുന്നു. ദേശീയ ശരാശരി നോക്കുമ്പോൾ തൊഴിലില്ലായ്മ കൂടുതൽ കേരളത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.എന്നാൽ മോദി സർക്കാർ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് അനുവദിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

വ്യവസായങ്ങൾ കൂട്ടമായി കേരളം വിടുന്നുവെന്നും കേരളത്തിലെ ഭരണാധികാരികൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അവര്‍ കുറ്റപ്പെടുത്തി. കിറ്റെക്സ് പോലെയുള്ള കമ്പനികൾ കേരളം വിട്ട് തെലങ്കാനയിലേക്ക് പോകുന്നത് കേരളം വ്യവസായ സൗഹൃദം അല്ലാത്തത് കൊണ്ടാണെന്നും കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam