കേരളം ലഹരിമയം; ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

MARCH 16, 2025, 10:45 PM

കൊച്ചി : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ. എൻഡിപിഎസ് കേസുകളിലും അറസ്റ്റുകളിലും കേരളം ഒന്നാം സ്ഥാനത്താണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്.

2024ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 30.8 ശതമാനത്തിലേറെ കേസുകളും കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024ല്‍ അറസ്റ്റിലായത് 24517 പേര്‍. 2023ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 30715 കേസുകളാണ്. അറസ്റ്റിലായത് 33191 പേരുമാണ്. 

എന്‍ഡിപിഎസ് കേസുകളിലും അറസ്റ്റിലും കേരളം ഒന്നാമത്. 2024ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 27701 കേസുകളാണ്. 2022ല്‍ കേരളത്തില്‍ 26918 NDPS കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

vachakam
vachakam
vachakam

അറസ്റ്റിലായത് 29527 പേരും. NDPS കേസുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ അറസ്റ്റിലായത് 111540 പേരാണ്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തത് 9025 കേസുകളാണ്. മൂന്നാമതുള്ള മഹാരാഷ്ട്രയില്‍ 7536 കേസുകളും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam