തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നതായി റിപ്പോർട്ട്. കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക.
അതേസമയം രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റണമെന്ന കേരളത്തിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നലെയാണ് മാറ്റം നിലവിൽ വന്നത്.
എന്നാൽ തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ അതേ പേരില്‍ തുടരും. കൊച്ചുവേളിയും നേമവും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളാണ്. കൊച്ചുവേളിയില്‍ നിന്ന് സർവീസ് നടത്തുന്ന പതിനഞ്ച് ട്രെയിനുകളും ദീർഘദൂര സർവീസുകളാണ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്താണ് പേരുമാറ്റാൻ സംസ്ഥാനം അഭ്യർത്ഥിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്