മുഹമ്മദ്‌ ഇന്ത്യൻ പൗരൻ, ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കാസർകോട് കളക്ടറുടെ ഉത്തരവ്

FEBRUARY 15, 2026, 10:52 PM

കാസർകോട് : കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർ പട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. 

 ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു . മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു.

താൻ ഇന്ത്യൻ പൗരൻ അല്ലെന്നു അറിയിച്ചതോടെ ഏറെ വിഷമത്തിലായെന്ന് മുഹമ്മദ്‌ പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതിക്കു പിന്നാലെയാണ് നടപടി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam