അമ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചു; മകൻ പൊലീസ് കസ്റ്റഡിയിൽ

FEBRUARY 25, 2026, 6:11 AM

ആലപ്പുഴ: അമ്മയുടെ മൃതദേഹം ആരുമറിയാതെ വീടിന് മുന്നിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. പള്ളിത്തോടുകാട് ഗിരീഷ് (49)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ രാധ (75)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന സംശയത്തിലാണ് നടപടി.

ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചതായി പറഞ്ഞ ഗിരീഷ്, മറ്റാരെയും അറിയിക്കാതെ വീടിന് മുന്നിൽ കുഴിയെടുത്ത് സംസ്കരിച്ചുവെന്ന് നാട്ടുകാരോട് പറഞ്ഞു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി.

മദ്യപാനിയായ ഗിരീഷ് അമ്മയുമായി പതിവായി വഴക്കുണ്ടാക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. പൊലീസെത്തുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. എന്നാൽ രാധയുടെ മരണം സ്വാഭാവികമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നുമാണ് ഗിരീഷ് പൊലീസിനോട് പറഞ്ഞത്. മദ്യലഹരി മാറിയാലേ സംഭവത്തിന്റെ യാഥാർത്ഥ്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വിവാഹിതനായ ഗിരീഷ് ഭാര്യയുമായും മക്കളുമായും പിണങ്ങി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും തൈക്കാട്ടുശ്ശേരിയിൽ വാടകവീട്ടിലാണ് കഴിയുന്നത്.

രാധയുടെ മൃതദേഹം ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്നും തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam