തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി യുവതിയെ കാണാനില്ലായിരുന്നു.
തിരുവനന്തപുരം ശാസ്തമംഗലം എസ്. പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. യുവതിയെ കുറിച്ച് രണ്ടു ദിവസമായി യാതൊരു വിവരവുമുമില്ലായിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെപോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
