കൊച്ചി: ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. നിലവിൽ ഇടതുപക്ഷത്തോടൊപ്പമുള്ള മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങൾ നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം താനൂരിൽ നിന്ന് എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഒരു തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രണ്ട് തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിച്ചു. ഇത്തവണ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുപ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു .
താനൂരിൽ നടത്തിയ വികസനം ഈ തിരഞ്ഞെടുപ്പിലും മണ്ഡലത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കും. വെള്ളാപ്പള്ളി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന് ഇടതുപക്ഷം ഉത്തരവാദിയല്ലെന്നും അതിനെക്കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
