കല്‍പ്പറ്റ: ഷിഗെല്ലയിൽ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ടി സിദ്ദിഖ്. 'നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.
കോളിയാടിക്ക് സമീപ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പ്രത്യേക പരിശോധന നടത്തും. സ്കൂളുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന നടത്തും.
ഡിസ്ചാര്‍ജ് ചെയ്ത ചില കുട്ടികള്‍ക്കും രോഗം ലക്ഷണങ്ങളുണ്ട്. സ്കൂളുകളിലെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയക്കും. പരിശോധന സമഗ്രമാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും', ടി സിദ്ദിഖ് അറിയിച്ചു.
പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം ചേരുമെന്നും കിണറുകളില്‍ ക്ലോറിനേഷന് ഡ്രൈവ് നടത്തുമെന്നും ടി സിദ്ദിഖ് പറഞ്ഞു. ആദിവാസി ഉന്നതികളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും അവിടെ ആരോഗ്യ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
