തുടരുന്ന ചികിത്സാ പിഴവുകൾ!  വീണ് പരിക്കേറ്റ കൈയിൽ  പ്ലാസ്റ്ററിട്ടു, അഴിച്ചപ്പോൾ കൈ വളഞ്ഞു 

FEBRUARY 22, 2026, 3:53 AM

മലപ്പുറം: ആരോ​ഗ്യ കേരളം വെന്റിലേറ്ററിലോ എന്നാണ് ഓരോ മലയാളിയും ദൈനംദിന ചോദിക്കുന്ന ചോദ്യം.

അത്രയേറെ ചികിത്സാ പിഴവുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണ മഞ്ചേരി മെഡിക്കൽ കോളേജിനെതിരെയാണ്  ചികിത്സാ പിഴവ് ആരോപണം റിപ്പോർട്ട് ചെയ്യുന്നത്. 

വണ്ടൂർ പേരൂർ സ്വദേശി മങ്ങംപറമ്പിൽ സുരേന്ദ്രനാണ് ദുരനുഭവം ഉണ്ടായത്. ബൈക്കിൽ നിന്ന് വീണു പരിക്ക് പറ്റിയ സുരേന്ദ്രന്റെ കൈ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വളഞ്ഞതായാണ് ആരോപണം. ഇനി വളവ് മാറ്റണം എങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചതെന്നു സുരേന്ദ്രൻ പറയുന്നു.  

vachakam
vachakam
vachakam

കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തിൽ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡിൽ മഴയത്ത് തെന്നി വീണതാണ്. അപകടത്തിന് പിന്നാലെ നല്ല വേദന അനുഭവപ്പെട്ടു. ആദ്യം മൂന്ന് ആഴ്ച കൈ കെട്ടി. എല്ലാം ശരിയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നിട്ടും മാറ്റം കണ്ടില്ല. അപ്പോൾ പ്ലാസ്റ്റർ ഇട്ടു. ഭേദം ആയില്ല. ഇപ്പോൾ കൈ വളഞ്ഞിരിക്കുകയാണ്, 

 നിലവിൽ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടില്ല. വാർത്തകളിലൂടെ   വിവരം അറിഞ്ഞ പശ്ചാത്തലത്തിൽ ചികിത്സാ രേഖകൾ പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam