കോഴിക്കോട് നാദാപുരത്ത് വീട്ടിൽ വൻ മോഷണം; വീട്ടമ്മയുടെ പാദസരം വരെ കള്ളൻ കൊണ്ട് പോയി 

JUNE 3, 2025, 12:40 AM

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടിൽ മോഷണം നടന്നതായി റിപ്പോർട്ട്. പുറമേരി കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് കള്ളൻ കയറിയത്. 18 പവൻ സ്വർണം കളവ് പോയി എന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ മുൻവശത്തെ ജനൽവാതിൽ കുത്തി തുറന്ന് താക്കോലെടുത്ത് വീട് തുറന്നാണ് കള്ളൻ അകത്തുകയറിയത് എന്നാണ് റിപ്പോർട്ട്.

വീട്ടിലെ മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇത് കൂടാതെ വീട്ടമ്മയുടെ കാലിൽ ഉണ്ടായിരുന്ന പാദസരങ്ങളും കള്ളൻ മോഷ്ടിച്ചു. സിസിടിവി തുണി കൊണ്ട് മറച്ചാണ് കള്ളൻ മോഷണം നടത്തിയത്. അതുകൊണ്ട് തന്നെ മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധർ എത്തി തെളിവ് ശേഖരിക്കാൻ തുടങ്ങി. നാദാപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam