കുര്‍ബാന തര്‍ക്കം; വൈദിക സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

JUNE 18, 2025, 7:33 AM

കൊച്ചി: വൈദിക സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിന് പരിഹാരം കാണാനാണ് സമ്മേളനം വിളിച്ചിരിക്കുന്നത്.  സമ്മേളനം നടക്കുന്ന റിന്യൂവല്‍ സെന്റര്‍ ഉപരോധിക്കുമെന്നും വൈദിക സമ്മേളനം നടത്താന്‍ സമ്മതിക്കില്ലെന്നും അവകാശ വാദവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കര്‍ശനമായ ക്രമസമാധാനം പാലിക്കണമെന്നും വൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് യാതൊരു കാരണവശാലും തടസമുണ്ടാക്കരുതെന്നും പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററായ കലൂര്‍ റിന്യൂവല്‍ സെന്ററിലാണ് യോഗം ചേരുക. ജൂണ്‍ അഞ്ചിന് നടന്ന വൈദിക സമിതിയുടെ തുടര്‍ച്ചയാണ് ഈ വൈദിക സമ്മേളനം. ഏകദേശം 400 ഓളം വൈദികര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam