അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

FEBRUARY 12, 2026, 9:53 AM

ഇരവിപുരം:  സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. അനുജൻ ജ്യേഷ്ഠനെയാണ് കൊലപ്പെടുത്തിയത്. കൊല്ലം ഇരവിപുരത്താണ് സംഭവം.

46കാരനായ അനിലിനെ അനുജൻ കെനിലാണ് കൊലപ്പെടുത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇരുവരും തമ്മിൽ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്ന പതിവുണ്ടെന്നാണ് വിവരം. അമ്മ മാത്രമാണ് ഇവർക്കുള്ളത്. 

vachakam
vachakam
vachakam

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ തർക്കത്തിലേർപ്പെടുകയും പിന്നാലെ കെനിൽ അനിലിനെ തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തന്നെ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam