തിരുവനന്തപുരം: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ.
പരിശോധനയിൽ 155 ഗ്രാം കഞ്ചാവ് 0.28 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കാനുള്ള 32 സിറിഞ്ചുകൾ, മയക്കുമരുന്നുകൾ തൂക്കി നോക്കുന്നതിനുള്ള ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസ്, പാക്കിംഗ് കവറുകൾ എന്നിവയും ലഭിച്ചു.
നെടുമങ്ങാട് തേക്കട സ്വദേശി നാസറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു.
നാസർ സുഹൃത്തുക്കളുമായി ചേർന്ന് ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റാരെങ്കിലും ഇയാൾക്കൊപ്പമുണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് അടഞ്ഞ് കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്