'മൂട്ടയുടെ മരുന്നടിച്ചു'; ചെന്നൈയിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ

JANUARY 26, 2026, 10:21 PM

തിരുവനന്തപുരം:മലയാളി യുവാവിനെ ചെന്നൈയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസൻ ആണ് മരിച്ചത്. കീടനാശിനി ശ്വസിച്ചാണ് മരണമെന്ന് സംശയിക്കുന്നത്. ലോഡ്ജ് ജീവനക്കാർ മൂട്ടയെ തുരത്താനുള്ള മരുന്ന് അടിച്ചിരുന്നു.

ശ്രീദാസിന്റെ അനുമതിയില്ലാതെയാണ് കീടനാശിന് അടിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു വരികയാണ് ശ്രീദാസ് സത്യദാസൻ.

കമ്പനി ഏര്‍പ്പെടുത്തിയ ലോഡ്ജിലെ മുറിയില്‍ മൂന്നുപേരായിരുന്നു താമസിച്ചിരുന്നത്. പൊങ്കല്‍ ലീവിന് മറ്റുള്ളവര്‍ നാട്ടില്‍ പോയപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ മൂട്ടയുടെ മരുന്ന് അടിക്കുകയായിരുന്നു. എന്നാല്‍ തന്‍റെ മുറിയില്‍ മരുന്ന് അടിക്കേണ്ടെന്ന് ശ്രീദാസ് പറഞ്ഞു. എന്നാല്‍ 21ന് പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ ശ്രീദാസ് സത്യദാസൻ എസി ഓണ്‍ ചെയ്ത് ഉറങ്ങി.

vachakam
vachakam
vachakam

രണ്ടര മണിക്കൂര്‍ ഉറങ്ങിയതിന് പിന്നാലെ ബുദ്ധിമുട്ട് തോന്നിയ ശ്രീദാസ് മുറിക്ക് പുറത്തിറങ്ങുകയും സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ കുഴഞ്ഞ് വീണ അദ്ദേഹത്തെ സുഹൃത്തുക്കള്‍  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam