പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആലത്തൂരിൽ മാത്രം സ്ഥാനാർഥിയെ മാറ്റാൻ എൽഡിഎഫ്. ആലത്തൂരിൽ രണ്ട് ടേം പൂർത്തിയായ കെ.ഡി.പ്രസേനനെ മാറ്റാനാണ് തീരുമാനം. അതേസമയം, നെന്മാറയിൽ 2 ടേം പൂർത്തിയാക്കിയ കെ. ബാബുവിന് ഇളവ് നൽകിയിട്ടുണ്ട്.
ആലത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എം. ശശി എന്നിവരുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്.
എന്നാൽ, ജില്ലയിലെ സിപിഐഎമ്മിൻ്റെ 8 സിറ്റിങ്ങ് എംഎൽഎമാർ തുടരുവാനും തീരുമാനമായിട്ടുണ്ട്. അതേസമയം, കടുത്ത പോരാട്ടം നടക്കാൻ സാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
