തൃശൂർ: മണ്ണിടിച്ചിൽ സാധ്യത ശക്തമായതോടെ തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പത്തോളം കുടുംബങ്ങളെയാണ് ഈ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇവർക്കായി ഗവൺമെന്റ് എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു.
മറ്റത്തൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന കോടശ്ശേരി മലയോര പ്രദേശങ്ങളിലുള്ളവർക്കാണ് പ്രധാനമായും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
വില്ലേജ്-പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ വാഹനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയത്.
നിലവിൽ 21ൽ അധികം ആളുകൾ ഈ ക്യാമ്പിൽ കഴിയുന്നുണ്ട്. ഇതിനുപുറമെ, മറ്റ് അഞ്ച് കുടുംബങ്ങൾ അവരുടെ ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
