'പിന്മാറാനുള്ള തീരുമാനം താനെടുത്തത്'; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി ലക്ഷ്മിപ്രിയ 

MARCH 19, 2026, 8:53 AM

പെരുമ്പാവൂർ: ട്വന്റി ട്വന്റി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് നടി ലക്ഷ്മിപ്രിയ പിന്മാറിയതോടെ, മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ മത്സരത്തിനിറങ്ങിയത് വലിയ വാർത്തയായിരുന്നു. അതേസമയം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി പ്രിയ.

വോട്ടർ വിവരങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പിന്മാറ്റത്തിന് കാരണമായതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട് എസ്‌ഐആറിൽ ഉണ്ടായ പിശകാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ പറഞ്ഞു.

അതേസമയം റിസ്ക് എടുത്ത് മത്സരിക്കാൻ പാർട്ടി തയ്യാറായിരുന്നെങ്കിലും, പിന്മാറാനുള്ള തീരുമാനം താനെടുത്തതാണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam