ഇടുക്കി: അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടമുണ്ടായതായി റിപ്പോർട്ട്. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
നിയന്ത്രണം വിട്ട ബസ് അടിമാലിക്ക് സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്