തിരുവനന്തപുരത്ത് കെഎസ്‌ആർടിസി ബസ് അപകടം; ബസ് കാറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

JUNE 16, 2026, 11:10 PM

തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് നിയന്ത്രണംവിട്ട് കാറിലും മറ്റൊരു ബസിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അമിതവേഗതയിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് കാറിലും സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിലും ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെയും പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവറുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam