കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണു; രണ്ട് മരണം

FEBRUARY 23, 2026, 1:28 AM

കോഴിക്കോട്: വലിയങ്ങാടിയിൽ സ്ലാബുകൾ തകർന്ന് വീണ് അപകടം. കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു.

പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്.

എന്നാൽ രണ്ട് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് പേർക്ക് കൂടി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam