കൊച്ചി: തകർന്നുവീണ കൂരിയാട്ട് ദേശീയപാത നിർമാണത്തിനു മുൻപു മണ്ണുപരിശോധന നടത്തിയതിൽ വീഴ്ചയെന്ന് റിപ്പോർട്ടുകൾ. ജിയോ ടെക്നിക്കൽ പഠനം അപകടമുണ്ടായ സ്ഥലത്തു നടത്തിയില്ലെന്നാണു സൂചന.
വിശദപദ്ധതി രൂപരേഖയുടെ (ഡിപിആർ) ഭാഗമായി സ്വകാര്യ ഏജൻസി 2020 ൽ നടത്തിയ ജിയോ ടെക്നിക്കൽ പഠനത്തിൽ നിശ്ചിത ദൂരത്തിനിടയിൽ മണ്ണു പരിശോധന നടത്തിയിട്ടില്ല.
ദേശീയപാതയിലെ ചെയ്നേജ് നമ്പർ 276.800 കിലോമീറ്ററിനും 277.050 കിലോമീറ്ററിനും ഇടയിലാണ് അപകടം നടന്നത്.
ലഭ്യമായ രേഖകൾ പ്രകാരം, അപകടം നടന്ന സ്ഥലത്തിനു മുൻപ് 276.345 കിലോമീറ്ററിലും ശേഷം 277.110 കിലോമീറ്ററിലും കുഴിയെടുത്തു മണ്ണുപരിശോധന നടത്തിയിട്ടുണ്ട്. രണ്ടിടങ്ങളിലും മുകൾത്തട്ടിൽ എക്കലടങ്ങിയ മണലാണ് കണ്ടെത്തിയത്.
അതിനു താഴെയായി ദുർബലമായ പാറകളാണുള്ളത്. അപകടം നടന്ന സ്ഥലം പാടമായതിനാൽ അവിടെ ഭാരവാഹകശേഷി കുറഞ്ഞ കളിമണ്ണാണ് ഉണ്ടായിരിക്കുകയെന്നാണു സ്ഥലം സന്ദർശിച്ച ഭൗമ സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ
ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു