കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു

MARCH 4, 2026, 9:50 PM

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്.

​ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

vachakam
vachakam
vachakam

കൊല്ലം എ.സി.പി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam