അറ്റകുറ്റ പണികള്‍ക്കായി കൊച്ചി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും. പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇന്ന് മുതല്‍ അടുത്ത മാസം 15 വരെ ആയിരിക്കും നിയന്ത്രണം. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്താനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചു.
അതേസമയം പാലം പണിക്കായി ഈ വര്‍ഷം തന്നെ ജൂലൈയിലും സെപ്തംബറിലുമായി 2 തവണ പാലം അടച്ചിരുന്നു. ഇതിന് പിന്നാലെ കുഴികള്‍ രൂപപെട്ടതിന്റെ ഭാഗമായാണ് പാലം വീണ്ടും അടച്ചിടാനുള്ള തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്