ദേശീയ പണിമുടക്കിൽ നിന്ന് മാരാമൺ കൺവൻഷനെയും ശബരിമല, മഞ്ഞനിക്കര തീർഥാടകരെയും ഒഴിവാക്കി  

FEBRUARY 10, 2026, 7:20 PM

പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക, ജനവിരുദ്ധനയങ്ങൾക്ക്‌ എതിരെ വ്യാഴാഴ്‌ച നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന്  മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ   ഒഴിവാക്കിയതായി സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി.രാജഗോപാലൻ അറിയിച്ചു.

മാരാമണ്ണിലേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നടതുറക്കുന്നതിനാൽ ശബരിമല തീർഥാടകരെയും പെരുന്നാൾ നടക്കുന്നതിനാൽ മഞ്ഞനിക്കര തീർഥാടകരുടെയും വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam