‘സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തു’; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഹൈക്കോടതിയിൽ ഹർജി

FEBRUARY 23, 2026, 4:01 AM

കൊച്ചി: സർക്കാർ ജീവനക്കാർ സ്പാർക്ക് പോർട്ടലിൽ (SPARK) നൽകിയ വിവരങ്ങളിൽനിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചെന്നുകാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്‌ അംഗവും മലപ്പുറം കെ.ടി.എം. കോളേജ് അസോ. പ്രൊഫസ്സറുമായ ഡോ. പി. റഷീദ് അഹമ്മദ്‌, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ കെ.എം എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഹർജി കോടതി നാളെ പരിഗണിക്കും. കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സന്ദേശം ലഭിച്ചത്.

vachakam
vachakam
vachakam

ഡി.എ വർധന, ശമ്പള പരിഷ്‌കരണം, വീട് വായ്പ തുടങ്ങി വിവിധ സർക്കാർ നടപടികൾ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സർക്കാരിന്റെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്ട്ടിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു.

വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam