തിരുവനന്തപുരം: കേരള സർക്കാരിന് ഉരുൾപൊട്ടൽ അടക്കമുള്ളവയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ജൂലൈ 23 മുതൽ 28 വരെ കേന്ദ്രത്തിൽ നിന്നും യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല.29ന് ഉച്ചക്ക് നൽകിയത് ഓറഞ്ച് അലേർട്'- അദ്ദേഹം പറഞ്ഞു.
റെഡ് അലേർട് നൽകിയത് ദുരന്തശേഷം 30ന് രാവിലെ 6 മണിക്കെന്നും ജിയോളജിക്കൽ സർവ്വേ മണ്ണിടിച്ചിലിന് നൽകിയത് ഗ്രീൻ അലേർട്ട് ആണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നുവെന്നുമാണ് അമിത് ഷാ ഇന്ന് പറഞ്ഞത്.സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തിഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല: കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു.
അതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു: ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു.അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ ഇതിന്മ റുപടി പറഞ്ഞിരുന്നു.
ENGLISH SUMMARY: Kerala CM on Amit Shah's Remark
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്