സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിന്‍ (23) ആണ് മരിച്ചത്. ദമാമില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഹിദ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഒരാഴ്ച മുന്‍പായിരുന്നു ഹിദ വിവാഹിതയായത്. മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് ഉമ്മുല്‍ അറാറില്‍ വച്ച് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഹിദ മരിച്ചു. പരുക്കുകളോടെ രക്ഷപെട്ട ഭര്‍ത്താവ് യാസീന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹിദയുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഈ മാസം ആദ്യം തബൂക്കിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. മലപ്പുറം ചൂരക്കാവ് സ്വദേശി ഹുസൈന്‍ (34) ആണ് അന്ന് മരിച്ചത്.
ജോലി കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴാണ് ഹുസൈന്‍ അപകടത്തില്‍പ്പെട്ടത്. സാധനം വാങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍